ഒക്റ്റോബർ മൂന്ന് മുതൽ എമിറേറ്റ്സ് വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. ഇകണോമി ക്ളാസ് സ്പെഷല്‍, സേവര്‍ വിഭാഗങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കായിരിക്കും സീറ്റ് തെരെഞ്ഞെടുക്കുമ്പോൾ പണം നൽകേണ്ടി വരിക.
ദുബായ്: ഒക്റ്റോബർ മൂന്ന് മുതൽ എമിറേറ്റ്സ് വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. ഇകണോമി ക്ളാസ് സ്പെഷല്‍, സേവര്‍ വിഭാഗങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കായിരിക്കും സീറ്റ് തെരെഞ്ഞെടുക്കുമ്പോൾ പണം നൽകേണ്ടി വരിക. 50 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെയായിരിക്കും ഫീ. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പ് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ ഫീ ബാധകം.
വിമാനത്തിന്‍െറ നീളം, വിമാനം സര്‍വീസ് നടത്തുന്ന സെക്ടര്‍ എന്നിവക്കനുസരിച്ചാണ് ഫീ നിശ്ചയിക്കുന്നതെന്ന് എമിറേറ്റ്സ് വിമാന കമ്പനി അധികൃതർ അരിയിച്ചു. അതേസമയം ഇകണോമി ക്ളാസ് ഫ്ളക്സ്, ഇകണോമി ക്ളാസ് ഫ്ളക്സ് പ്ളസ്, ബിസിനസ് ക്ളാസ് എന്നിവയില്‍ സീറ്റ് തെരഞ്ഞെടുപ്പിന് ഫീ ഉണ്ടായിരിക്കില്ല.
സീറ്റ് തെരെഞ്ഞെടുപ്പ് ഫീസുകൾ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.