
ദുബായ്: ഓണനാളുകളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ എമിറേറ്റ്‌സ് വിമാനത്തില്‍ സദ്യ വിളമ്പും. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നുമുള്ള വിമാനങ്ങളില്‍ എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാര്‍ക്ക് തൂശനിലയില്‍ ഓണവിഭവങ്ങള്‍ രുചിക്കാം. കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും മുളകു കൊണ്ടാട്ടവും നാവില്‍ രുചിനിറയ്ക്കും. കാളന്‍, പച്ചടി, പുളി ഇഞ്ചി തുടങ്ങിയവയും ഉണ്ടാകും. ബിസിനസ്സ് ക്ലാസിലും- ഫസ്റ്റ് ക്ലാസിലും പപ്പടവും മാങ്ങാ അച്ചാറും പുറമെ.
ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് മട്ടണ്‍ പെപ്പര്‍ ഫ്രൈ കൂടി ലഭിക്കും. ഇക്കണോമി ക്ലാസിലുള്ളവര്‍ക്ക് സാമ്പാറും കൂട്ടുകറിയുമോ ആലപ്പുഴ ചിക്കന്‍ കറിയോ തിരഞ്ഞെടുക്കാം. എല്ലാവര്‍ക്കും പാലട പായസത്തിന്റെ രുചിനുണയാം. സദ്യ കഴിയുമ്പോള്‍ നല്ല മലയാളം പാട്ടുകള്‍ കേള്‍ക്കാനും അവസരമുണ്ട്. ദിവസേന രണ്ടു സര്‍വീസാണ് എമിറേറ്റ്‌സിന് കൊച്ചിയിലേക്കുള്ളത്. തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ 11ഉം സര്‍വീസുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.