സമൂഹസുരക്ഷ ഉറപ്പ് വരുത്തുന്നതിന് പോലീസിനെ സഹായിക്കാനായി രുപീകരിച്ച ജനകീയ പൊലീസിൽ വിദേശികളും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും അംഗമാകാം.
അബുദാബി: സമൂഹസുരക്ഷ ഉറപ്പ് വരുത്തുന്നതിന് പോലീസിനെ സഹായിക്കാനായി രുപീകരിച്ച ജനകീയ പൊലീസിൽ വിദേശികളും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും അംഗമാകാം. ഇത്തരത്തിൽ അംഗമാകുന്നവർക്ക് അബുദാബി പോലീസ് പരിശീലനം നൽകും. നിയമവ്യവസ്ഥയ്ക്ക് വിധേയമയി സാമൂഹിക സുരക്ഷയ്ക്കായി പ്രവർത്തിക്കാനും ഈ വോളന്റിയർമാർക്കാകും.
വോളന്റിയർ ആകാൻ താല്പര്യമുള്ളവർ ഓൺലൈനായി റെജിസ്റ്റർ ചെയ്യണം. അർഹരായവർക്ക് പൂർണ്ണ പരിശീലനം ലഭ്യമാക്കുകയും ഇവരെ പൊതുസംവിധാനത്തിന്റെ ഭാഗമാക്കുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റൊമൈതി പറഞ്ഞു.
പൊലീസിന്റെ നിലവിലുള്ള ജോലിഭാരം ലഘൂകരിക്കാനും സേവനം കൂടുതൽ വേഗത്തിലാക്കാനും ഇതുവഴി സാധിക്കുമെന്നാണു പ്രതീക്ഷ. നിലവിൽ 81 പേർക്ക് ഒരു പൊലീസ് ഉദ്യോഗസ്‌ഥൻ എന്ന അനുപാതമാണു നിലവിലുള്ളത്. ജനകീയ പൊലീസ് സംവിധാനം വരുന്നതോടെ 58 പേർക്ക് ഒരു പൊലീസ് ഉദ്യോഗസ്‌ഥൻ എന്ന അനുപാതമാകും. 2021 ആകുമ്പോഴേക്കും പൊലീസ് ഉദ്യോഗസ്‌ഥരുടെ എണ്ണംഇപ്പോഴത്തെ 34,000ത്തിൽ നിന്നും 47,500 ആയി ഉയരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.