Currency

അറാദ് സീവേജ് പദ്ധതി അവസാന ഘട്ടത്തില്‍

സ്വന്തം ലേഖകന്‍Wednesday, April 3, 2019 12:41 pm

മനാമ: അറാദിലെ മലിനജലക്കുഴല്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ രണ്ടാം പാദത്തോടെ പദ്ധതി കമീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

സീവേജ് പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അറാദിലേക്ക് നീട്ടാന്‍ തീരുമാനിച്ചത്. പ്രദേശത്തെ 150ഓളം കെട്ടിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 5.5 കിലോ മീറ്റര്‍ നീളത്തിലുള്ള പദ്ധതിയാണിത്. കൂടാതെ പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പദ്ധതിയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x