Currency

എത്തിഹാദ് എയർലൈൻസിൽ 50 ശതമാനം ഡിസ്കൗണ്ടോടെ ലോകം ചുറ്റാം!

സ്വന്തം ലേഖകൻWednesday, August 31, 2016 8:12 am

എത്തിഹാദ് എയർലൈൻസ് വിമാനടിക്കറ്റ് നിരക്കുകളിൽ അമ്പത് ശതമാനം വരെ ഇളവ് നൽകി ലോകം ചുറ്റാനുള്ള അവസരമൊരുക്കുന്നു. വാർഷിക സെയിൽസ് ക്യാമ്പയിന്റെ ഭാഗമായി 2017 ജുലൈ വരെ ബിസിനസ്, എക്കോണമി ക്ലാസുകൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അബുദാബി: എത്തിഹാദ് എയർലൈൻസ് വിമാനടിക്കറ്റ് നിരക്കുകളിൽ അമ്പത് ശതമാനം വരെ ഇളവ് നൽകി ലോകം ചുറ്റാനുള്ള അവസരമൊരുക്കുന്നു. വാർഷിക സെയിൽസ് ക്യാമ്പയിന്റെ ഭാഗമായി 2017 ജുലൈ വരെ ബിസിനസ്, എക്കോണമി ക്ലാസുകൾക്ക് ഈ ആനുകൂല്യം ലഭിക്കും. സെപ്തംബർ നാലിനുള്ളിൽ എത്തിഹാദ്.കോം വഴിയോ ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യുന്നവർക്കാണു ഇളവ് ലഭിക്കുക.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവയ്ക്കൊപ്പം മിഡിൽ ഈസ്റ്റിലെയും പ്രസിദ്ധമായ സ്ഥലങ്ങളിലേക്ക് ആനുകൂല്യത്തോടെ എത്തിഹാദ് യാത്ര വാഗ്ദാനം ചെയ്യുന്നത്. എത്തിഹാദ് എയര്‍ലൈന്‍സിന് പുറമേ എയര്‍ബെര്‍ലിന്‍, അലിറ്റാലിയ, എയര്‍ സെര്‍ബിയ, എയര്‍ സെയ്‌ച്ചെല്‍സ്, എത്തിഹാദ് റീജിയണല്‍, ജെറ്റ് എയര്‍വേയ്‌സ്, നിക്കി എന്നീ എയര്‍ലൈന്‍സുകളും ഈ പദ്ധതിയുടെ ഭാഗമാണ്.

ആറ് ഭൂഖണ്ഡങ്ങളിലെ സുപ്രധാന നഗരങ്ങള്‍ ഉള്‍പ്പെടുന്ന വിധത്തില്‍ അതാതു രാജ്യത്തെ എയര്‍ലൈനുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ശൃംഖലയുടെ കൂടി പിന്തുണയോടെ ആയിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുകയെന്ന് എത്തിഹാദ് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x