Currency

പെരുന്നാൾ പ്രമാണിച്ച് സൗജന്യ വൈഫൈയുമായി ഇത്തിസാലാത്ത്

സ്വന്തം ലേഖകൻThursday, September 8, 2016 4:32 pm

സെപ്റ്റംബര്‍ എട്ട് മുതല്‍ 17 വരെയായിരിക്കും സൗജന്യ വൈഫൈ ലഭിക്കുക. രാജ്യത്തെ മുന്നൂറോളം പ്രധാന സ്ഥലങ്ങളിൽ ഇത്തരത്തിൽ സൗജന്യ വൈഫൈ ലഭ്യമാകും.

അബുദാബി: പെരുന്നാൾ പ്രമാണിച്ച് എത്തിസലാത്ത് യുഎഇയിൽ സൗജന്യ വൈഫൈ സേവനം നൽകാൻ തീരുമാനിച്ചു. സെപ്റ്റംബര്‍ എട്ട് മുതല്‍ 17 വരെയായിരിക്കും സൗജന്യ വൈഫൈ ലഭിക്കുക. രാജ്യത്തെ മുന്നൂറോളം പ്രധാന സ്ഥലങ്ങളിൽ ഇത്തരത്തിൽ സൗജന്യ വൈഫൈ ലഭ്യമാകും.

ഉപഭോക്താക്കളുടെ ആഘോഷങ്ങളിൽ തങ്ങളും ഭാഗമാവുകയാണെന്ന് ഇത്തിസാലാത്ത് മുഖ്യ ഉപഭോക്തൃ ഓഫിസര്‍ ഖാലിദ് ഇല്‍ഖൗലി പറഞ്ഞു. സൗജന്യ വൈഫൈയ്ക്കായി വൺ ടൈം റെജിസ്ട്രേഷൻ നടത്തണം. ഇതിനായി ഉപഭോഗ്താവിന്റെ കമ്പനി ഒരു പിൻകോഡ് അയക്കും. ഇങ്ങനെ ആക്റ്റീവേറ്റ് ചെയ്ത് സൗജന്യ വൈഫൈ സേവനം ഉപയോഗപ്പെടുത്താം.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x