
ദുബായ്: ദുബായ്- 2020 എക്‌സ്‌പോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഒരു ദിവസത്തേക്കും മൂന്ന് ദിവസത്തേക്കുമുള്ള പാസുകള്‍ ലഭ്യമാണ്. ഒരു ദിവസത്തേക്ക് 120 ദിര്‍ഹവും മൂന്ന് ദിവസത്തേക്ക് 260 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, 65 വയസ്സില്‍ കൂടുതലുള്ളവര്‍, നിശ്ചയദാര്‍ഢ്യമുള്ള വിഭാഗക്കാര്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ആറ് മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്കും ഏത് പ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കും 50% ഇളവുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് അടുത്തമാസം മുതല്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം. കൂടുതല്‍ പേര്‍ക്കുള്ള പ്രത്യേക പാക്കേജുകളും ഇവര്‍ക്കുണ്ട്. മറ്റുള്ളവര്‍ക്ക് അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. ഒരുമാസത്തേക്കും നിശ്ചിതദിവസങ്ങളിലേക്കുമുള്ള പാസുകളുമുണ്ട്.
അടുത്തവര്‍ഷം ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കുന്ന എക്‌സ്‌പോയില്‍ ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍ പങ്കെടുക്കും. ദിവസവും അറുപതിലേറെ ലൈവ് പരിപാടികള്‍ ഉണ്ടാകും. ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികള്‍, ശില്‍പശാലകള്‍, കാര്‍ട്ടൂണ്‍ മേളകള്‍, ഹാസ്യവിരുന്നുകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിവിധരാജ്യങ്ങളിലെ നാടന്‍, -ശാസ്ത്രീയ നൃത്തങ്ങളും സംഗീത പരിപാടികളും ആസ്വദിക്കാനാകും.
ദീപാവലി, യുഎഇ ദേശീയദിനം, ക്രിസ്മസ്, പുതുവത്സരം, വനിതാദിനം എന്നിവയ്ക്കു പ്രത്യേക പരിപാടികളുണ്ടാകും. 2.5 കോടി സന്ദര്‍ശകര്‍ എക്‌സപോ 2020യുടെ ഭാഗമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.