Currency

വരുംദിവസങ്ങളിൽ ബ്രിട്ടനിലെ താപനില ഐസ്‌ലന്‍ഡിനെക്കാള്‍ താഴെയാകും

സ്വന്തം ലേഖകൻMonday, November 28, 2016 1:01 pm

ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളില്‍ താപനില മൈനസ് അഞ്ചു ഡിഗ്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയോടെ ഇത് മൈനസ് എട്ട് ഡിഗ്രിയാകും. തെക്കന്‍ മേഖലകളില്‍ താപനില മൈനസ് അഞ്ച് ഡിഗ്രിയാകും.

ലണ്ടൻ: വരുംദിവസങ്ങളിൽ ബ്രിട്ടനിലെ താപനില ഐസ്‌ലന്‍ഡിനെക്കാള്‍ താഴെയാകുമെന്ന് മുന്നറിയിപ്പ്. ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളില്‍ താപനില മൈനസ് അഞ്ചു ഡിഗ്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയോടെ ഇത് മൈനസ് എട്ട് ഡിഗ്രിയാകും. തെക്കന്‍ മേഖലകളില്‍ താപനില മൈനസ് അഞ്ച് ഡിഗ്രിയാകും.

പകൽ സമയങ്ങളിൽ താരതമ്യേന തണുപ്പ് കുറവായിരിക്കും. രാത്രി കാലങ്ങളില്‍ അതിശൈത്യം അനുഭവപ്പെടും. ഡിസംബര്‍, ഫെബ്രുവരി മാസത്തില്‍ ശരാശരി താപനിലയെക്കാള്‍ താഴ്ന്നായിരിക്കും തണുപ്പ് അനുഭവപ്പെടുക. ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ശക്തമായ ശൈത്യകാറ്റാണ് കൊടും ശൈത്യത്തിനു കാരണമാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x