
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബർ അവസാനവാരം സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിൽ എഴുത്തുകാരൻ എം. മുകുന്ദൻ കുട്ടികൾക്കു ആദ്യാക്ഷരം പകരും.
ആദ്യാക്ഷരം കുറിക്കുന്നതിനുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമാജം അംഗ ഭേദമന്യേ ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അറിയിച്ചു.
സമാജം ഓഫീസിൽ നേരിട്ടെത്തി റജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ബന്ധപ്പെടാം: രാമചന്ദ്രന്‍ കെ. 33988231, സമാജം ഓഫീസ് നമ്പർ: 17251878.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.