
അബൂദബി: യുഎഇയില്‍ കോവിഡ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. നേരത്തേ രോഗലക്ഷണമുള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതി എന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്തവര്‍ കൂടി മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.
പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തന്നെ കോവിഡ് പോസിറ്റീവ് ആകുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ മാസ്‌ക് ലഭ്യമല്ലെങ്കില്‍ പേപ്പര്‍മാസ്‌കുകളോ, തുണികൊണ്ട് നിര്‍മിച്ച മാസ്‌കുകളോ ധരിക്കണം. ചുമയിലൂടെയും മറ്റും അണുക്കള്‍ വ്യാപിക്കുന്നത് തടയാനാണിത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.