
ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ സ്‌കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം നടപ്പിലാക്കുന്നു. ചൈനീസ് മാതൃക പിന്തുടര്‍ന്നുകൊണ്ട്, സ്‌കൂളുകളില്‍ കുട്ടികളുടെ ഹാജര്‍ പരിശോധിക്കാനായി മുഖം സ്‌കാന്‍ ചെയ്യുന്നതാണ് പദ്ധതി. സ്‌കാന്‍ ചെയ്തുള്ള വിശദാംശങ്ങള്‍ അധ്യാപകരുടെ മൊബൈല്‍ ഫോണിലെ ഒരു ആപ്പിലേക്ക് ലഭ്യമാകും. വിക്ടോറിയ ആസ്ഥാനമായ ലൂപ് ലേണ്‍ (LoopLearn) എന്ന കമ്പനിയാണ് ഫെഡറല്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇത് നടപ്പാക്കുന്നത്. 4.7ലക്ഷം ഡോളറിന്റെ ഗ്രാന്റ് ഫെഡറല്‍ സര്ക്കാരില്‍ നിന്ന് കമ്പനിക്ക് ഇതിനായി ലഭിച്ചിട്ടുണ്ട്.
ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓസ്ട്രേലിയക്കാരുടെ ദേശീയ ഡാറ്റാബാങ്ക് തുടങ്ങാനുള്ള പദ്ധതി വിവാദമായിരിക്കേയാണ്, സ്‌കൂളുകളില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചു തുടങ്ങിയത്. വിക്ടോറിയയിലെ അഞ്ചു സ്‌കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.