Currency

ബെംഗളുരുവിൽ 2000 രൂപയുടെ വ്യാജ നോട്ട് കണ്ടെത്തി

സ്വന്തം ലേഖകൻSaturday, November 12, 2016 3:03 pm

ബെംഗളുരുവിലെ വ്യാപാരിയ്ക്ക് രണ്ടായിരം രൂപയുടെ വ്യാജ നോട്ട് കിട്ടി. കഴിഞ്ഞ ദിവസം രാജ്യത്ത് പുറത്തിറങ്ങിയ നോട്ടിന്റെ വ്യാജനാണ് ബെംഗലൂരുവിലെ അശോക് എന്ന കച്ചവടക്കാരന് ലഭിച്ചിരിക്കുന്നത്.

ബെംഗളുരു: ബെംഗളുരുവിലെ വ്യാപാരിയ്ക്ക് രണ്ടായിരം രൂപയുടെ വ്യാജ നോട്ട് കിട്ടി. കഴിഞ്ഞ ദിവസം രാജ്യത്ത് പുറത്തിറങ്ങിയ നോട്ടിന്റെ വ്യാജനാണ് ബെംഗലൂരു ചിക്മഗലുരിലെ അശോക് എന്ന കച്ചവടക്കാരന് ലഭിച്ചിരിക്കുന്നത്. നോട്ട് അധികം ആളുകളുടെ കയ്യിൽ ഇല്ലാത്തതും നോട്ടിന്റെ സുരക്ഷാക്രമീകരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാത്തതുമാണ് വ്യാജനോട്ട് ഇദ്ദേഹത്തിന്റെ കയ്യിൽപ്പെട്ടുപോകാൻ കാരണമായത്.

ഉള്ളി വിറ്റതിനു പകരം ലഭിച്ച നോട്ടാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. പുറത്തിറങ്ങി രണ്ടാം ദിവസമാണ് 2000 രൂപയുടെ കള്ള നോട്ടുമായി ഒരാൾ മാർക്കറ്റിലെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x