Currency

ആൾമാറാട്ടം നടത്തി ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ഓസ്ട്രേലിയയിൽ ഇന്ത്യക്കാരന് 52,000 ഡോളർ പിഴ

Tuesday, April 4, 2017 2:18 pm

സിഡ്നി : 10 വർഷത്തോളം ആൾമാറാട്ടം നടത്തി  ന്യൂ  സൌത്ത് വെയിൽസിലെ സർക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച ശ്യാം ആചാര്യ എന്ന ഇന്ത്യക്കാരന് കോടതി 30,000 ഡോളർ പിഴ വിധിച്ചു. 22,000 ഡോളർ കോടതി ചിലവും നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.

സാരംഗ് പ്രകാശ് ചിതാലയെന്ന ഡോക്ടറുടെ പേരും സർട്ടിഫിക്കറ്റുകളും സ്വന്തം തിരിച്ചറിയൽ രേഖയാക്കി മാറ്റിയാണ് ഇയാൾ തട്ടിപ്പു നടത്തിയത്. വ്യോഗ്, ഗോസ്ഫോർഡ്, ഹോൺബൈ,റോയൽ നോർത്ത് ഷോർ, മാൻലി, മോന വെയ്ൽ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ 2003 മുതൽ 2014 വരെ സാരംഗ് ചിതാലയെന്ന പേരിൽ ആചാര്യ ഡോക്ടറായി പ്രവർത്തിച്ചു.

2015-ൽ ഗവേഷണസ്ഥാപനമായ നോവോടെക്കിന്റെ മെഡിക്കൽ ഓഫീസറായും ഇയാൾ നിയമിതനായിട്ടുണ്ട്.  ഈ കമ്പനി ഇയാളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ നടപടികൾ സ്വീകരിക്കുകയായിരുന്നു.

ഡൗണിംഗ് സെന്റർ പ്രാദേശിക കോടതി പരിഗണിച്ചിരിക്കുന്ന കേസിൽ കൊടതിയിൽ ഹാജരാകണമെന്ന നോട്ടീസ് കൈപ്പറ്റാത്ത ഇയാൾ ജനുവരിയിൽ നാടുവിട്ടതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇതേതുടർന്ന് ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാാനും കോടതി വിധിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x