Currency

ഓസ്‌ട്രേലിയയില്‍ 11 വര്‍ഷം സേവനമനുഷ്ടിച്ച വ്യാജ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ കേസ്

സ്വന്തം ലേഖകന്‍Sunday, March 12, 2017 1:29 pm

രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ 11 വര്‍ഷമായി ഇയാള്‍ ഡോക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സരങ് ചിത്താലെ എന്ന പേരിലാണ് 2003 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഇയാള്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തത്.

മെല്‍ബണ്‍: ന്യൂ സൗത്ത് വെയ്ല്‍സില്‍ ദീര്‍ഘകാലമായി ഡോക്ടറായി സേവനമനുഷ്ടിച്ച് വന്ന ഇന്ത്യന്‍ വംശജന്‍ വ്യാജ ഡോക്ടര്‍. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ വംശജനായ ശ്യാം ആചാര്യയ്‌ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ 11 വര്‍ഷമായി ഇയാള്‍ ഡോക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സരങ് ചിത്താലെ എന്ന പേരിലാണ് 2003 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഇയാള്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തത്.

അതേസമയം ഇയാള്‍ ഇപ്പോള്‍ എവിടെയെന്ന് അധികൃതര്‍ക്കറിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ തിരിച്ച് ഇന്ത്യയിലേക്ക് കടന്നതായാണ് വിവരമെന്ന് പറയപ്പെടുന്നു. ടൂറിസ്റ്റ് വീസയില്‍ 2002ല്‍ ആണു ശ്യാം ഓസ്‌ട്രേലിയയിലെത്തിയത്. തുടര്‍ന്ന് ഡോക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. എന്നാല്‍ സംഭവം സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയമാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x