ഇത്തരം കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്നതിൽ ഈ വർഷം 38 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ക്യൂൻസ് ലാൻഡ് പോലീസ് സർവീസ് പുരത്തുവിട്ട 2015-16 വർഷത്തെ വാർഷിക കുറ്റകൃത്യക്കണക്കുകൾ വ്യക്തമാക്കുന്നു.
ബ്രിസ്ബേൺ: ക്യൂൻസ് ലാൻഡിൽ ഗാർഹിക പീഢനക്കേസുകളിൽ വൻവർധനവ് ഉണ്ടായതായി റിപ്പോർട്ട്. ഇത്തരം കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്നതിൽ ഈ വർഷം 38 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ക്യൂൻസ് ലാൻഡ് പോലീസ് സർവീസ് പുരത്തുവിട്ട 2015-16 വർഷത്തെ വാർഷിക കുറ്റകൃത്യക്കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം ആറ് ശതമാനവും വർദ്ധിച്ചിട്ടുമുണ്ട്.
മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചതാണ് കുറ്റകൃത്യങ്ങൾ പെരുകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം കൊലപാതകങ്ങളുടെ എണ്ണം ഇക്കാലയളവിൽ കുറഞ്ഞിട്ടുണ്ട്. കൈയ്യേറ്റക്കേസുകളാക്കട്ടെ 12 ശമ്മാനം വർദ്ധിക്കുകയും ചെയ്തു. വ്യക്തിഹത്യാ കേസുകൾ 19 ശതമാനവും വസ്തുതർക്കകേസുകൾ 21 ശതമാനവും ഇക്കാലയളവിൽ കുറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.