Currency

ഫെഡറല്‍ ബാങ്ക് ഇനി ദുബായിലും

സ്വന്തം ലേഖകൻTuesday, November 15, 2016 8:05 pm

ദുബായ്: ഫെഡറൽ ബാങ്ക് ദുബായിൽ ബ്രാഞ്ച് തുറക്കുന്നു. റിസര്‍വ് ബാങ്ക് ഇതിനു അനുമതി നല്‍കികഴിഞ്ഞു. വിദേശത്ത് ബ്രാഞ്ച് ആരംഭിക്കാൻ ലൈസൻസ് ലഭിക്കുന്ന കേരളം ആസ്ഥാനമായുള്ള ആദ്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ബ്രാഞ്ചുമാണ് ദുബായ് ഇന്റര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ ആരംഭിക്കാനിരിക്കുന്നത്.

ഫെഡറല്‍ ബാങ്കിന്റെ പ്രവാസി ഇടപാടുകാര്‍ക്ക് ഉപകാരപ്രദമാണ് ഈ തീരുമാനം. ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി ബ്രാഞ്ചിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന  സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് 1945 നാണ് സ്ഥാപിതമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x