ഷാര്‍ജ: ഷാര്‍ജയില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് വെട്ടികുറച്ചു. വാര്‍ഷിക വാടകയുടെ രണ്ട് ശതമാനം ഫീസ് മാത്രമേ രജിസ്ട്രേഷന് ഈടാക്കൂ എന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. നേരത്തേ ഇത് നാല് ശതമാനമായിരുന്നു. എല്ലാതരം വാടക കരാറുകള്‍ക്കും ഇളവ് ബാധകമാണ്. പുതിയ വാടക കരാറുണ്ടാക്കുമ്പോഴും നിലവിലെ കരാര്‍ പുതുക്കുമ്പോഴും ഈ ആനുകൂല്യം ലഭിക്കും.
ഷാര്‍ജയില്‍ താമസിക്കുന്നതും ബിസിനസ് ചെയ്യുന്നതുമായ പ്രവാസികള്‍ക്ക് ഇളവ് ആശ്വാസമാകും. താമസിക്കുന്ന കെട്ടിടത്തിന്റെയും, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന്റെയും വ്യവസായ ആവശ്യത്തിനുള്ള കെട്ടിത്തിന്റെയും വാടക കരാറുകള്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാം.
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ മേഖലകള്‍ക്ക് നല്കുന്ന ആശ്വാസ നടപടികളുടെ ഭാഗമാണ് ഈ ഇളവെന്ന് നഗരസഭ അറിയിച്ചു. ഓണ്‍ലൈനായും, നഗരസഭ ഓഫീസിലെത്തിയും പുതിയ നിരക്കില്‍ കരാറുകള്‍ അറ്റസ്റ്റ് ചെയ്യാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.