Currency

ജൈവ പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത ശിക്ഷ

സ്വന്തം ലേഖകന്‍Wednesday, December 13, 2017 11:18 am

ഷാര്‍ജ: ജൈവ പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിഴ ശക്ഷ. പ്രകൃതിയെയും ജൈവ വൈവിധ്യങ്ങളേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി. പ്രകൃതി സംരക്ഷണത്തിന് വലിയ പരിഗണനയാണ് ഷാര്‍ജ നല്‍കുന്നത്.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി. ഹരിത കാന്തിയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ ആഹാരപദാര്‍ഥങ്ങളും മറ്റും ഉപയോഗിച്ചതിന് ശേഷം അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന പ്രവണതക്കെതിരെ നിരവധി തവണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.ഇത് ഫലം കാണാതെ വന്നതോടെയാണ് അധികൃതര്‍ ശക്തമായ നടപടിയുമായി മുന്നിട്ടിറങ്ങിയതെന്ന് വകുപ്പ് ചെയര്‍പേഴ്‌സന്‍ ഹന സെയിഫ് ആല്‍ സുവൈദി പറഞ്ഞു.

പിഴ ഈടാക്കി പണം ഉണ്ടാക്കാനുള്ള നടപടിയല്ല ഇതെന്നും പ്രകൃതിയെ തനതായ രീതിയില്‍ സംരക്ഷിച്ച് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് സ്‌നേഹ തണല്‍ ഒരുക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇത്തരം മേഖലകളില്‍ ഉദ്യോഗസ്ഥരുടെ രഹസ്യ നീക്കങ്ങളുണ്ടാകും. ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x