Currency

അമിതവേഗം: ഷാര്‍ജയില്‍ കനത്ത പിഴ ഇടാക്കും

സ്വന്തം ലേഖകന്‍Saturday, September 19, 2020 4:15 pm

ഷാര്‍ജ: പരിധി കടന്ന് വേഗത്തില്‍ വാഹനമോടിച്ചാല്‍ ഷാര്‍ജയില്‍ പിഴ ഈടാക്കും. പരിധി കടന്ന് 80 കിലോമീറ്ററിലേറെ വേഗത്തില്‍ പാഞ്ഞാല്‍ 3,000 ദിര്‍ഹമാണു പിഴ. വാഹനം 60 ദിവസം പിടിച്ചെടുക്കും. ഡ്രൈവറുടെ ലൈസന്‍സില്‍ 23 ബ്ലാക് പോയിന്റ് പതിയും. പരിധി കടന്ന് 60 കിലോമീറ്ററിലേറെ വേഗത്തില്‍ പാഞ്ഞാല്‍ 2,000 ദിര്‍ഹവും 12 ബ്ലാക് പോയിന്റുമാണു ശിക്ഷ. വാഹനം 30 ദിവസം കസ്റ്റഡിയില്‍ വയ്ക്കും.

8 മാസത്തിനിടെ ഗുരുതര കേസുകളില്‍ പിടിച്ചെടുത്ത 2,579 വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുകൊടുത്തതായി ഷാര്‍ജ പൊലീസ് ട്രാഫിക് എന്‍ജിനീയറിങ് വിഭാഗം ഡയറക്ടര്‍ മേജര്‍ മുശഅല്‍ ബിന്‍ ഖാദിം പറഞ്ഞു. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗത്തിലോടിയ 274 വാഹനങ്ങള്‍ പൊലീസ് പിടികൂടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x