Currency

വെള്ളിയാഴ്ചകളില്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടും, മക്തൂം പാലത്തില്‍ ടോള്‍ ഇളവ്

സ്വന്തം ലേഖകന്‍Tuesday, April 25, 2017 11:53 am

ദുബായ്: ആല്‍ മക്തൂം പാലത്തില്‍ വെള്ളിയാഴ്ചകളില്‍ വാഹനങ്ങള്‍ക്ക് സാലിക് ഒഴിവാക്കുന്നു. വാരാന്ത്യങ്ങളില്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്ന സാഹചര്യത്തിലാണ് ഇളവ്. ജലയാനങ്ങള്‍ക്ക് ദുബായ് കനാലിലൂടെ സുഗമസഞ്ചാരം സാധ്യമാക്കുന്നതിനായി എല്ലാ വ്യാഴാഴ്ചയും രാത്രി 10 മുതല്‍ ശനിയാഴ്ച രാവിലെ ആറു മണി വരെ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടാനാണ് തീരുമാനം. കൂടുതല്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കുമെല്ലാം ക്രീക്കിലൂടെയും കനാലിലൂടെയും കൂടുതല്‍ എളുപ്പത്തില്‍ നീങ്ങാന്‍ ഈ സംവിധാനം സഹായകമാകുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.

മറ്റു ദിവസങ്ങളെ അപേക്ഷിച്ച് വെള്ളിയാഴ്ച മേഖലയില്‍ ഗതാഗതം കുറവാണ്. അതുകൊണ്ട് തന്നെ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിട്ടാലും ആല്‍ മക്തൂം, അല്‍ ഗര്‍ഗൂദ് പാലങ്ങള്‍, ഷിന്ദഘ ടണല്‍ എന്നിവയിലൂടെയുള്ള വാഹന നീക്കം കാര്യക്ഷമമായി നടക്കുമെന്നാണ് പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്ന സമയങ്ങളില്‍ ഗര്‍ഗൂദ് പാലത്തില്‍ സാലിക് ഇളവില്ല. എന്നാല്‍ ഷിന്ദഗയിലും മക്തും പാലത്തിലും സൗജന്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x