ആരോഗ്യസംബന്ധമായതോ ഔഷധങ്ങളെ കുറിച്ചോ ഉള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങളെ മന്ത്രാലയം വിലക്കുകയും ചെയ്തിട്ടുണ്ട്. ഫ്‌ലോമക്‌സ് യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അത് രാജ്യത്ത് ലഭ്യമാവുകയുമില്ലെന്നും അധികൃതര്‍ അറിയിച്ചു.
അബൂദബി: ഫ്‌ലോമക്‌സ് എന്ന് പേരുള്ള ഔഷധത്തിന് യു.എ.ഇയില്‍ അനുമതിയില്ല. ഈ ഔഷധം യു.എ.ഇയില്‍ ലഭ്യമല്ലെന്നും രാജ്യത്ത് അനുമതിയില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫ്‌ലോമക്‌സ് രാജ്യത്തേക്ക് കൊണ്ടുവന്നാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് മന്ത്രാലയം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ആരോഗ്യസംബന്ധമായതോ ഔഷധങ്ങളെ കുറിച്ചോ ഉള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങളെ മന്ത്രാലയം വിലക്കുകയും ചെയ്തിട്ടുണ്ട്. ഫ്‌ലോമക്‌സ് യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അത് രാജ്യത്ത് ലഭ്യമാവുകയുമില്ലെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയമോ മറ്റു ഔദ്യോഗിക ആരോഗ്യ കേന്ദ്രങ്ങളോ നല്‍കാത്ത ആരോഗ്യ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ ഒഴിവാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും ഡോ. അമീന്‍ ഹുസൈന്‍ ആല്‍ അമീരി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.