Currency

വടക്കുകിഴക്കന്‍ മലേഷ്യയിൽ വെള്ളപ്പൊക്കം

സ്വന്തം ലേഖകൻWednesday, January 4, 2017 8:06 am
thumbs_b_c_3caf6507b00a6d6ab9378e9f52beae69

കോലലമ്പൂർ: കനത്ത മഴയിലും കാറ്റിലും വടക്കു കിഴക്കന്‍ മലേഷ്യയിൽ വെള്ളപ്പൊക്കം. തെരംഗാനു,കെലന്തന്‍ മേഖലകളിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിശക്തമായ മഴ അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഈ മേഖലയില്‍ നിന്ന് ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. സ്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

വരുന്ന നാൽപ്പത്തിയെട്ട് മണിക്കൂറുകളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. 2000 ആളുകളും 45 ബോട്ടുകളും 40 വാഹനങ്ങളും നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x