Currency

വെള്ളപ്പൊക്കം; ഫോർബ്സിൽ താമസിക്കുന്നവർ സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്ന് നിർദേശം

സ്വന്തം ലേഖകൻTuesday, September 27, 2016 11:58 am

ന്യൂ സൗത്ത് വെയിൽസിലെ ഫോർബ്സിൽ തമസിക്കുന്നവർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ലാച്ചാൻ നദിയിൽ നിന്നും ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.

സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ ഫോർബ്സിൽ തമസിക്കുന്നവർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ലാച്ചാൻ നദിയിൽ നിന്നും ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം. നദിയുടെ കരകളിലെല്ലാം ഇതിനോടകം വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ജലനിരപ്പ്. മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചിരിക്കുന്നത്. അതിനാൽ ഗതാഗത സൗകര്യങ്ങൾ പൂർണ്ണമായും ഇല്ലാതാകും മുമ്പ് പ്രദേശവാസികൾ എത്രയും വേഗം സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നാണു മുന്നറിയിപ്പ്. പ്രദേശത്തെ കാർഷിക മേഖലയിൽ ഇതിനോടകം ഭീമമായ നഷ്ടം ഉണ്ടായതാണ് കണക്കാക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x