Currency

വിദേശ വിദ്യാർത്ഥികളെ കുടിയേറ്റക്കാരായി കാണരുതെന്ന് ചാൻസലർ

സ്വന്തം ലേഖകൻThursday, October 20, 2016 2:56 pm

വിദേശ വിദ്യാർത്ഥികളെ കുടിയേറ്റക്കാരായി കാണരുതെന്ന് ചാൻസലർ ഫിലിപ് ഹാമണ്ട്. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രിയായ തെരേസ മേയാകട്ടെ വിദ്യാഭ്യാസ ആവശ്യത്തിനായി രാജ്യത്തെത്തുന്നവരെയും കുടിയേറ്റക്കാരായി കണക്കാക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.

ലണ്ടൻ: വിദേശ വിദ്യാർത്ഥികളെ കുടിയേറ്റക്കാരായി കാണരുതെന്ന് ചാൻസലർ ഫിലിപ് ഹാമണ്ട്. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രിയായ തെരേസ മേയാകട്ടെ വിദ്യാഭ്യാസ ആവശ്യത്തിനായി രാജ്യത്തെത്തുന്നവരെയും കുടിയേറ്റക്കാരായി കണക്കാക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഇതോടെ ബ്രെക്സിറ്റ്, കുടിയേറ്റ വിഷയങ്ങളിൽ മന്ത്രിമാരും ചാൻസലറും രണ്ട് തട്ടിൽ ആയിരിക്കുകയാണ്.

യുകെയിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന വിദേശിളുടെ വിസയിലും കടുത്ത നിയന്ത്രണം കൊണ്ട് വരുമെന്ന് തെരേസ മേയ് നേരത്തെ നിലപാടെടുത്തിരുന്നു. എന്നാൽ രാജ്യത്ത് വെറും അഞ്ച് ശതമാനം ആളുകൾ മാത്രമാണ് വിദേശ വിദ്യാർത്ഥികളെ കുടിയേറ്റക്കാരായി കാണുന്നതെന്ന് ട്രഷറി സെലക്റ്റ് കമ്മറ്റി ചെയർമാൻ ആൻഡ്രൂ ടെയ്രി പറയുന്നു. അതിനാൽ വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കേണ്ടതില്ലെന്നാണ് വിമർശകർ അഭിപ്രായപ്പെടൂന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x