3.7ബില്ല്യന്‍ വര്‍ഷം മുൻപും ഭൂമിയിൽ ജീവനുണ്ടായിരുന്നിരിക്കാം എന്ന് വ്യക്തമാക്കുന്ന ഫോസ്സിൽ ഓസ്ട്രേലിയൻ ഗവേഷകർ കണ്ടെത്തി. ആസ്ട്രേലിയയിലെ വോളോംഗോംഗ് സര്‍വകലാശാലയിലെ പ്രൊഫ. അലന്‍ നട്മാന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഇസ്വ സ്ട്രൊമറ്റൊളൈറ്റ് ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത്.
സിഡ്നി: 3.7ബില്ല്യന്‍ വര്‍ഷം മുൻപും ഭൂമിയിൽ ജീവനുണ്ടായിരുന്നിരിക്കാം എന്ന് വ്യക്തമാക്കുന്ന ഫോസ്സിൽ ഓസ്ട്രേലിയൻ ഗവേഷകർ കണ്ടെത്തി. ആസ്ട്രേലിയയിലെ വോളോംഗോംഗ് സര്‍വകലാശാലയിലെ പ്രൊഫ. അലന്‍ നട്മാന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഇസ്വ സ്ട്രൊമറ്റൊളൈറ്റ് ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത്.
നാല് വര്‍ഷം മുമ്പ് ഫോസില്‍ കണ്ടെത്തിയതെങ്കിലും വിദഗ്ത പരിശോധനകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണു ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. സര്‍വകലാശാലയുടെ നാച്വര്‍ എന്ന ജേണലിലാണ് ഈ കണ്ടെത്തലടങ്ങിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ നേരത്തെ ഗവേഷകർ കരുതിയിരുന്നതിനേക്കാൾ മുമ്പ് തന്നെ ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെട്ടിരിക്കാം എന്നാണു വ്യക്തമാകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.