Currency

യുകെയിൽ പുതിയ കാറുകള്‍ക്ക് നാല് വര്‍ഷത്തേക്ക് എംഒടി ഒഴിവാക്കിയേക്കും

സ്വന്തം ലേഖകൻMonday, January 23, 2017 7:01 pm

പുതിയ കാറുകള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതമെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് ഇളവ് നൽകാൻ നീക്കം.

ലണ്ടൺ: യുകെയിലെ പുതിയ കാറുകള്‍ക്ക് നാല് വര്‍ഷത്തേക്ക് എംഒടി ഒഴിവാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രേലിംഗ്. പുതിയ കാറുകള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതമെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് ഇളവ് നൽകാൻ നീക്കം.

കാറുടമകള്‍ക്ക് ടെസ്റ്റ് ചെലവ് വകയില്‍ പ്രതിവര്‍ഷം 100 മില്യണ്‍ പൗണ്ട്ഇതുവഴി ലാഭിക്കാനാകും. നിലവിലെ നിയമപ്രകാരം മൂന്ന് വര്‍ഷത്തേക്കാണ് എംഒടി ടെസ്റ്റില്‍ നിന്നും പുതിയ കാറുകള്‍ക്ക് ഇളവ്. ഇത് ഒരു വർഷം കൂടി വർധിപ്പിക്കാനാണ് പുതിയ തീരുമാനം.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x