Currency

ഫ്രാന്‍സില്‍ ബുര്‍ക്കിനിക്ക് ഏര്‍പ്പെടുത്തിയ നിരോധനം കോടതി റദ്ദാക്കി

സ്വന്തം ലേഖകൻSaturday, August 27, 2016 7:54 am

ഫ്രാന്‍സിലെ ചില ബീച്ചുകളില്‍ ബുര്‍ക്കിനിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കോടതി റദ്ദാക്കി. ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനി നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ സ്വാതന്ത്യ്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നു കോടതി വ്യക്തമാക്കി.

പാരീസ്: ഫ്രാന്‍സിലെ ചില ബീച്ചുകളില്‍ ബുര്‍ക്കിനിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കോടതി റദ്ദാക്കി. ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനി നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ സ്വാതന്ത്യ്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും നഗര മേയര്‍ക്ക് ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിവിധി.

സമീപകാലങ്ങളിൽ രാജ്യത്തുണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയായായിരുന്നു ബുര്‍ക്കിനിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞദിവസം ഫ്രാന്‍സിലെ തിരക്കേറിയ ബീച്ചില്‍ ഒരു സ്ത്രീയുടെ ബുര്‍ക്കിനി പോലീസ് ബലം പ്രയോഗിച്ച്‌ നീക്കുകയും പിഴ വിധിക്കുകയും ചെയ്തത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഈ സംഭവം മുൻ നിർത്തിയാണു ചില സംഘടനകള്‍ കോടതിയെ സമീപിച്ചത്. 30 തീരനഗരങ്ങളിലായിരുന്നു ബുര്‍ക്കിനിക്ക് നിരോധം ഏര്‍പ്പെടുത്തിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x