Currency

ഷാര്‍ജയിലെ ഉച്ചസമയത്തെ സൗജന്യ വാഹന പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നു

സ്വന്തം ലേഖകൻMonday, November 7, 2016 10:16 am

ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന പാര്‍ക്കിങ് സൗജന്യം നിര്‍ത്തലാക്കിയതായി മുൻസിപ്പൽ കൗൺസിൽ ആണ് അറിയിച്ചത്. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ സൗജന്യ പാർക്കിംഗ് സേവനം ലഭ്യമാകാതെയാകും.

ഷാർജ: ഷാര്‍ജ എമിറേറ്റില്‍ ഉച്ചസമയത്ത് അനുവദിച്ചിരുന്ന സൗജന്യ വാഹന പാര്‍ക്കിംഗ് നിര്‍ത്തലാക്കാൻ തീരുമാനം. ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന പാര്‍ക്കിങ് സൗജന്യം നിര്‍ത്തലാക്കിയതായി മുൻസിപ്പൽ കൗൺസിൽ ആണ് അറിയിച്ചത്. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ സൗജന്യ പാർക്കിംഗ് സേവനം ലഭ്യമാകാതെയാകും.

സൗജന്യപാർക്കിംഗ് മുതലെടുത്ത് വ്യാപാരമേഖലകളില്‍ പുറത്തുനിന്നുള്ളവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കച്ചവടത്തെ സാരമായി ബാധിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് തീരുമാനം. നിലവില്‍ രാവിലെ പത്ത് മുതലാണ് ഷാര്‍ജയില്‍ പെയ്ഡ് പാര്‍ക്കിംഗ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് അഞ്ച് വരെ സൗജന്യം. അതിന് ശേഷം രാത്രി പത്ത് വരെ പെയ്ഡ് പാര്‍ക്കിംഗ് എന്നതായിരുന്നു രീതി. ഇനി രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ പെയ്ഡ് പാർക്കിംഗ് ആയിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x