Currency

ദുബായില്‍ ഇലക്ട്രോണിക് കാറുകള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍

സ്വന്തം ലേഖകന്‍Monday, September 25, 2017 11:33 am

ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനും വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും ഫീസ് ഈടാക്കില്ല. ഇത്തരം വാഹനങ്ങള്‍ക്ക് സാലിക് ടാഗുകള്‍ സൗജന്യമായി നല്‍കും. നഗരത്തിലെ 40 ഇടങ്ങളില്‍ ഇലക്ട്രോണിക് കാറുകള്‍ക്ക് സൗജന്യപാര്‍ക്കിങ് അനുവദിക്കും.

ദുബായ്: ദുബായില്‍ ഇലക്ട്രോണിക് കാറുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തരം വാഹനങ്ങള്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍, സൗജന്യ പാര്‍ക്കിങ്, സൗജന്യ ചാര്‍ജിങ് സൗകര്യം എന്നിവയാണ് പ്രഖ്യാപിച്ചത്. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് എനര്‍ജി സുപ്രീം കൗണ്‍സിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇലക്ട്രോണിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കാണ് ദുബായില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. ആര്‍ടിഎക്കൊപ്പം ദുബായ് ഇലക്ട്രിസിറ്റി വാട്ടര്‍ അതോറിറ്റിയും കൂടി സഹകരിച്ചാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ (ദിവ) രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇത്തരം വാഹനങ്ങളുടെ ഉപയോക്താക്കള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനില്‍നിന്നു സൗജന്യമായി ചാര്‍ജ് ചെയ്യാനാവും. 2019 അവസാനം വരെയാണ് ഇളവ്. പൊതു ചാര്‍ജിങ് സ്റ്റേഷനുകളില്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനും വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും ഫീസ് ഈടാക്കില്ല. ഇത്തരം വാഹനങ്ങള്‍ക്ക് സാലിക് ടാഗുകള്‍ സൗജന്യമായി നല്‍കും. നഗരത്തിലെ 40 ഇടങ്ങളില്‍ ഇലക്ട്രോണിക് കാറുകള്‍ക്ക് സൗജന്യപാര്‍ക്കിങ് അനുവദിക്കും. ഈ വര്‍ഷം അവസാനത്തോടെ ഈ പാര്‍ക്കിങ് ഇടങ്ങള്‍ നിലവില്‍ വരും.

പാര്‍ക്കിങ് പരിശോധകര്‍ക്ക് ഇലക്ട്രോണിക് കാറുകള്‍ വേര്‍തിരിച്ച് അറിയുന്നതിന് നമ്പര്‍ പ്ലേറ്റില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. നിലവില്‍ 800 ഇലക്ട്രോണിക് കാറുകള്‍ മാത്രമാണ് ദുബായിലുള്ളത്. 2020 നകം മൊത്തം വാഹനങ്ങളുടെ രണ്ട് ശതമാനവും ഇലക്ട്രോണിക് ആക്കാനാണ് ലക്ഷ്യമെന്ന് ദേവ സിഎംഡി സഈദ് മുഹമ്മദ് ആല്‍ തായര്‍ പറഞ്ഞു. നേരത്തെ എനര്‍ജി സുപ്രീം കൗണ്‍സില്‍ 2016 മുതല്‍ 2020 വരെ വാങ്ങുന്ന വാഹനങ്ങള്‍ ഇലക്ട്രിക്കോ ഹൈബ്രിഡോ ആയിരിക്കണമെന്നു നിര്‍ദേശം നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x