Currency

ദുബായിയില്‍ നാല് ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ്

സ്വന്തം ലേഖകന്‍Friday, December 1, 2017 12:46 pm

ദുബായ്: നാല് ദിവസത്തേക്ക് ദുബായില്‍ പാര്‍ക്കിങ് സൗജന്യമായി ലഭിക്കും. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് പാര്‍ക്കിങ് സൗജന്യമായി ലഭിക്കുന്നത്.ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യാണ് ഇക്കാര്യം അറിയിച്ചത്.

ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഷോപ്പിംഗ് സെന്ററുകള്‍, പൊതു ബസുകള്‍, ദുബായ് മെട്രോ ട്രാമുകള്‍, മറൈന്‍ ട്രാന്‍സിറ്റ് മോഡുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍, വാഹനം പരിശോധന കേന്ദ്രം, രജിസ്‌ട്രേഷന്‍ സെന്ററുകള്‍ എന്നിവയും പ്രവര്‍ത്തന സജ്ജമായിരിക്കും.

മുഹമ്മദ് നബിയുടെ ജന്മദിനം, ഓര്‍മദിനം തുടങ്ങിയ ദേശീയ അവധി ദിവസങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാവുക. 2017 നവംബര്‍ 30 നാണ് റിപ്പബ്ലിക് ദിനാഘോഷം. ഡിസംബര്‍ 4, തിങ്കളാഴ്ച പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കും. തിങ്കളാഴ്ച മുതല്‍ സാധാരണ ഗതിയിലുള്ള പാര്‍ക്കിങ് ഫീസ് നല്‍കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x