Currency

പെരുനാള്‍ അവധി: ദുബായില്‍ സൗജന്യ പാര്‍ക്കിങ്; ബസ്, മെട്രോ സമയങ്ങളില്‍ മാറ്റം

സ്വന്തം ലേഖകന്‍Tuesday, June 12, 2018 1:32 pm

ദുബായ്: പെരുനാള്‍ അവധി ദിനങ്ങളില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ) ദുബായില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. വ്യാഴം (14) മുതല്‍ ഞായറാഴ്ച വരെ വാഹന പാര്‍ക്കിങ്ങിന് ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ ഈ തീരുമാനം മള്‍ട്ടി പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ബാധകമല്ല.

അവധി ദിനങ്ങളില്‍ ആര്‍ടിഎ ബസ്, മെട്രോ, ട്രാം എന്നിവയുടെ സര്‍വീസ് വര്‍ധിപ്പിക്കും. കസ്റ്റമേഴ്‌സ് ഹാപ്പിനെസ്സ് സെന്ററുകള്‍ റമസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ തുറക്കും. മെട്രോ ചുവപ്പു വരിപ്പാതാ സ്റ്റേഷനുകള്‍ വ്യാഴാഴ്ച രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ രണ്ട് വരെയും. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുമാണ് പ്രവര്‍ത്തിക്കുക.

പച്ചവരിപ്പാതയുടെ സ്റ്റേഷനുകള്‍ 14 ന് രാവിലെ അഞ്ചര മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും 15ന് രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും 16 മുതല്‍ 18 വരെ രാവിലെ അഞ്ചര മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുമാണ് പ്രവര്‍ത്തിക്കുക. ട്രാം വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ പുലര്‍ച്ചെ ഒന്നു വരെയും വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ പുലര്‍ച്ചെ ഒന്നുവരെയുമാണ് പ്രവര്‍ത്തിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x