
ദുബായ്: നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്ക് ദുബായ് ടാക്സി കോര്പറേഷന് സൗജന്യയാത്ര ഒരുക്കുന്നു. ആര്.ടി.എ ഫൗണ്ടേഷന്റെ പങ്കാളിയായ അല്‍ ഫുത്തൈം മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് അല്‍ ഖൈര്‍ റൈഡ് എന്ന് പേരിട്ട പദ്ധതി നടപ്പാക്കുന്നത്. ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
042080808 നമ്പറില്‍ വിളിച്ചാല്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്ക് അതീവ സുരക്ഷാ സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയ വാഹനം സേവനത്തിന് ലഭ്യമാവും. സായിദ് വര്‍ഷാചരണം പ്രമാണിച്ചും ദുബായിയെ ലോകത്തെ ഏറ്റവും മികച്ച നിശ്ചയദാര്‍ഢ്യ സൗഹൃദ നഗരമാക്കി മാറ്റണമെന്ന ദുബായ് സര്‍ക്കാറിന്റെ ലക്ഷ്യം സാധ്യമാക്കുന്നതിനുമാണ് പുതിയ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.