വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തിയിട്ടുള്ളവര്‍ക്കും ഇന്‍ുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും ആന്ത്രാക്‌സ്, കോളറ, ഡിഫ്തീരിയ,എയ്ഡ്‌സ് തുടങ്ങിയ സാംക്രമിക രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാകും. ഭക്ഷ്യവിഷ ബാധ ഏൽക്കുന്നവർക്കും ചികിത്സ സൗജന്യമാണ്.
അബു ദാബി: സാംക്രമിക രോഗങ്ങൾ പിടിപെടുന്ന പ്രവാസികൾ അടക്കമുള്ളവർക്ക് യുഎഇ സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമക്കി. ഇത് സംബന്ധിച്ച നിയമത്തിനു കഴിഞ്ഞ ഓഗസ്റ്റിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും രൂപം നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.
വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തിയിട്ടുള്ളവര്‍ക്കും ഇന്‍ുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും ആന്ത്രാക്‌സ്, കോളറ, ഡിഫ്തീരിയ,എയ്ഡ്‌സ് തുടങ്ങിയ സാംക്രമിക രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാകും. ഭക്ഷ്യവിഷ ബാധ ഏൽക്കുന്നവർക്കും ചികിത്സ സൗജന്യമാണ്. പരിശോധനകളും ലാബ് ടെസ്റ്റുകളും സൗജന്യമായിരിക്കും. ഈ രോഗികളുടെ വിവരങ്ങൾ ആശുപത്രി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.