
ദുബായ്: ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയായി പഴം, പച്ചക്കറി വിലവര്‍ധന. 25 മുതല്‍ 35 ശതമാനം വരെയാണ് അവശ്യവസ്തുക്കളുടെ വിലവര്‍ധിച്ചത്. നിപ്പ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചതോടെയാണ് ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയായി വിലവര്‍ധിച്ചത്.
നിപ്പ വൈറസ് ഭീഷണിയെത്തുടര്‍ന്നാണ് യുഎഇ, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഇറക്കുമതി നിലച്ചതോടെ സവാള പോലെയുള്ള അവശ്യഉത്പന്നങ്ങള്‍ക്ക് കൃത്രിമക്ഷാമം ഉണ്ടാക്കി വില കൂട്ടുന്നതിനുള്ള ശ്രമം നടക്കുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്. സവാളയുടെ ലഭ്യത ഉറപ്പാക്കാന്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ ഫെഡറേഷന്‍ ശ്രമം ആരംഭിച്ചു.
അതേസമയം, അവസരം മുതലാക്കി പാക്കിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള പച്ചക്കറി, പഴം ഇറക്കുമതി വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫിലെ മറ്റു രാജ്യങ്ങള്‍ കേരളത്തില്‍നിന്നുള്ള ഇറക്കുമതി മാത്രമാണ് നിരോധിച്ചത്. എന്നാല്‍ കുവൈത്ത് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായും റദ്ദാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.