Currency

റമദാന്‍ ആരംഭത്തില്‍ തന്നെ പഴ വര്‍ഗങ്ങള്‍ക്ക് വില വര്‍ധിച്ചു

സ്വന്തം ലേഖകന്‍Monday, May 6, 2019 2:07 pm
fruit

മനാമ: റമദാന്‍ ആരംഭത്തില്‍ തന്നെ പഴ വര്‍ഗങ്ങള്‍ക്ക് വില വര്‍ധിച്ചതായി ഉപഭോക്താക്കളുടെ പരാതി. മാങ്ങ, ഷമാം, ബത്തക്ക, പപ്പായ, ഈത്തപ്പഴം, മുന്തിരി, പഴം, പേരക്ക, കൈതച്ചക്ക, ഈജിപ്ഷ്യന്‍ ഓറഞ്ച്, ആപ്പിള്‍, അനാര്‍ തുടങ്ങി വിവിധങ്ങളായ പഴ വര്‍ഗങ്ങള്‍ ആവശ്യത്തിനുള്ളത് എത്തിയിട്ടുണ്ടെങ്കിലും നേരത്തേതിനേക്കാള്‍ വില അല്‍പം വര്‍ധിച്ചിട്ടുണ്ടെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.

സാധാരണ റമദാനിലെ ആദ്യ ദിവസങ്ങളില്‍ പഴം, പച്ചക്കറികള്‍ക്ക് അല്‍പം വില വര്‍ധിക്കാറുണ്ടെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നത്. ഒരാഴ്ച്ച കഴിയുമ്പോഴേക്കും വില സാധാരണ ഗതിയിലാവുകയാണ് പതിവെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആവശ്യമായ എല്ലാ പഴ വര്‍ഗങ്ങളും മാര്‍ക്കറ്റിലത്തെിയത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x