Currency

യുഎഇയില്‍ പെട്രോള്‍ – ഡീസല്‍ വിലയിൽ വർധന

സ്വന്തം ലേഖകൻMonday, October 31, 2016 3:17 pm

പെട്രോള്‍ ലിറ്ററിന് ഒമ്പത് ഫിൽസും ഡീസൽ പതിനഞ്ച് ഫിൽസുമാണ് വർധിപ്പിച്ചത്. ഇതോടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി രാജ്യത്തെ ഇന്ധനവില.

അബുദാബി: യുഎഇയിൽ പെട്രോൾ- ഡീസൽ വില വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒമ്പത് ഫിൽസും ഡീസൽ പതിനഞ്ച് ഫിൽസുമാണ് വർധിപ്പിച്ചത്. ഇതോടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി രാജ്യത്തെ ഇന്ധനവില. പുതുക്കിയ വില അനുസരിച്ച് സൂപ്പര്‍ പെട്രോളിന് നവംബര്‍ മാസത്തില്‍ ഒരു ദിര്‍ഹം 90 ഫില്‍സ് നൽകേണ്ടി വരും.

സ്പെഷ്യല്‍ പെട്രോളിന്റെ വില ഒരു ദിര്‍ഹം 70 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 79 ഫില്‍സായും ഉയരും. ഇപ്ലസ് പെട്രോളിന്റെ വില ഒരു ദിര്‍ഹം 72 ഫില്‍സായിരിക്കും. ഡീസൽ വില ലിറ്ററിന് ഒരു ദിര്‍ഹം 75 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 91 ഫില്‍സായാണ് വർധിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x