Currency

ബെംഗളൂരു മുത്തൂറ്റ് മിനി ഫിനാന്‍സ് ശാഖയിൽ 90 ലക്ഷത്തിന്റെ കവർച്ച

സ്വന്തം ലേഖകൻSaturday, October 22, 2016 10:06 am

ശാഖാമാനേജരെ തട്ടിക്കൊണ്ടു പോയി സ്ഥാപനത്തെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ബെംഗളുരു: ബെംഗളൂരു മുത്തൂറ്റ് മിനി ഫിനാന്‍സ് ശാഖയിൽ നിന്നും 90 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ശാഖാമാനേജരെ തട്ടിക്കൊണ്ടു പോയി സ്ഥാപനത്തെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

പരാതിയെ തുടര്‍ന്ന് കുമ്പലഗൊഡു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യത്തില്‍നിന്ന് മോഷ്ടാക്കളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കന്നട ഭാഷ സംസാരിക്കുന്നവരാണ് മോഷ്ടാക്കളെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x