Currency

ദുബായില്‍ മലയാളിയുടെ ജ്വല്ലറിയില്‍നിന്നും കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തെ പിടികൂടി

സ്വന്തം ലേഖകന്‍Thursday, July 20, 2017 12:14 pm

ഇന്റര്‍നാഷണല്‍ സിറ്റിയിലുള്ള ജൂവലറിയില്‍ നിന്നുമാണ് സംഘം കവര്‍ച്ച നടത്തിയത്. മൂന്ന് ദശലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണമാണ് കവര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മോഷണം നടന്നത്. രാവിലെ പത്തുമണിക്ക് മുഖം മൂടിയണിഞ്ഞ മോഷ്ടാക്കളുടെ സംഘം ജുവലറിയില്‍ അതികമിച്ച് കടക്കുകയായിരുന്നു.

 

ദുബായ്: ദുബായിയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്ന് കവര്‍ച്ച നടത്തിയ അഞ്ച് അംഗ സംഘത്തെ പൊലീസ് പിടികൂടി. ഇന്റര്‍നാഷണല്‍ സിറ്റിയിലുള്ള ജൂവലറിയില്‍ നിന്നുമാണ് സംഘം കവര്‍ച്ച നടത്തിയത്. മൂന്ന് ദശലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണമാണ് കവര്‍ന്നത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് മോഷണം നടന്നത്. രാവിലെ പത്തുമണിക്ക് മുഖം മൂടിയണിഞ്ഞ മോഷ്ടാക്കളുടെ സംഘം ജുവലറിയില്‍ അതികമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുടെ നേരെ കുരുമുളക് സ്പ്രേ ചെയ്തും കത്തി കാട്ടി ഭീഷണിപ്പെടുത്തിയും ജീവനക്കാരെ ഷോപ്പിന്റെ ടോയ്ലറ്റില്‍ പൂട്ടിയിട്ടതിനു ശേഷം സ്വര്‍ണ്ണവും കവര്‍ന്ന് സംഘം രക്ഷപെടുകയായിരുന്നു.

സംഭംവം നടന്ന് നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സംഘത്തിലെ മുഴുവന്‍ ആളുകളേയും പൊലീസ് പിടികൂടി. മൂന്ന് മോഷ്ടാക്കളെ അല്‍ഐനില്‍ നിന്നും രണ്ട് പേരെ റുവൈസില്‍ നിന്നുമാണ് പിടികൂടിയത്. ജുവലറിയിലെ സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. മോഷണമുതലുമായി രാജ്യം വിടാനായിരുന്നു സംഘത്തിന്റെ പദ്ധതി.

ജുവലറിയില്‍ നിന്നും മോഷണം പോയ മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെത്തുകയും ചെയ്തു. ജുവലറി ഉടമകള്‍ കൂടുതല്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x