Currency

യുഎഇയില്‍ പാചകവാതക വില ആറ് ദിര്‍ഹം വർധിച്ചു

സ്വന്തം ലേഖകൻTuesday, October 11, 2016 8:06 am

25lb സിലിണ്ടറിന് 49 ദിർഹവും 50lb സിലിണ്ടറിന് 98 ദിർഹവുമാണ് ഇനി നൽകേണ്ടി വരിക. നേരത്തെ ഇത് യഥാക്രമം 46 ദിർഹവും 92 ദിർഹവുമായിരുന്നു.

അബുദാബി: രാജ്യത്ത് ഒക്ടോബർ മാസത്തിലെ പുതുക്കിയ പാചക വാതക വില നിലവില്‍ വന്നു. ആറ് ദിര്‍ഹത്തിന്റെ വര്‍ധനയാണ് ഈ മാസം വരുത്തിയിരിക്കുന്നത്. 25lb സിലിണ്ടറിന് 49 ദിർഹവും 50lb സിലിണ്ടറിന് 98 ദിർഹവുമാണ് ഇനി നൽകേണ്ടി വരിക. നേരത്തെ ഇത് യഥാക്രമം 46 ദിർഹവും 92 ദിർഹവുമായിരുന്നു.

ആഗോളതലത്തിലെ ഇന്ധനവിലയിലെ മാറ്റവും ഉപയോഗ്താക്കളുടെ ആവശ്യങ്ങളും മുൻനിർത്തി എല്ലാ മാസവും പത്താം തീയ്യതിയാണ് പാചകവാതക വില പുനഃനിർണ്ണയിക്കുന്നത്. അതേസമയം അഡ്‌നോക് സബ്‌സിഡി നിരക്കിലും പാചകവാതകം നല്‍കുന്നുണ്ട്. 25 എല്‍ബി 20 ദിര്‍ഹത്തിനും 50 എല്‍ബി മുപ്പത് ദിര്‍ഹത്തിനും അബുദാബിയിലും ഉത്തര എമിറേറ്റിലും ലഭിക്കും..  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x