Currency

ഖത്തർ പങ്കെടുക്കുന്നുണ്ടെങ്കിൽ ജിസിസി ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന് ബഹ്റൈൻ

സ്വന്തം ലേഖകൻTuesday, October 31, 2017 10:27 pm

ഖത്തർ പങ്കെടുക്കുന്നുണ്ടെങ്കിൽ ജിസിസി ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന് ബഹ്റൈൻ.

മനാമ: ഖത്തർ പങ്കെടുക്കുന്നുണ്ടെങ്കിൽ ജിസിസി ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന് ബഹ്റൈൻ. ചതുർ രാഷ്ട്രങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജിസിസി അംഗത്വം തടയണമെന്നും ബഹ്റൈൻ വിദേശകാര്യമന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ എന്നീ രാഷ്ട്രങ്ങൾ മുന്നോട്ട് വെച്ച പതിമൂന്ന് ആവശ്യങ്ങൾ അംഗീകരിക്കാത്ത ഖത്തറിന്റെ നിലപാട് പ്രതിഷേധാർഹമാണ് – അദ്ദേഹം വ്യക്തമാക്കി. 

അറബ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഖത്തർ ഇടപെടല്‍ പ്രതിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ ചേര്‍ന്ന യുഎഇ, സൗദി ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണു ബഹ്റൈൻ ഇങ്ങനെയൊരു നിലപാട് കൈക്കൊണ്ടിരിക്കുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x