Currency

തൊഴില്‍മേഖലകളില്‍ ലിംഗസമത്വം; ദുബായില്‍ ലോകത്തിലെ ആദ്യ ജെന്‍ഡര്‍ ബാലന്‍സ് ഗൈഡ് പുറത്തിറക്കി

സ്വന്തം ലേഖകന്‍Friday, September 22, 2017 12:04 pm

 

ദുബായ്: യു.എ.ഇ.യുടെ ഭാവിയെക്കുറിച്ചുള്ള ദര്‍ശനം സാക്ഷാത്കരിക്കാന്‍ സ്ത്രീകളുടെ സംഭാവനകള്‍ അനിവാര്യമാണെന്നും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പരിതസ്ഥിതി സൃഷ്ടിക്കേണ്ടതുണ്ടെന്നും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു.

പൊതു-സ്വകാര്യ തൊഴില്‍മേഖലയ്ക്കുള്ള ലോകത്തിലെ ആദ്യ ലിംഗ സമത്വ മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലാണ് ലോകത്തിലെതന്നെ ആദ്യ ലിംഗ സമത്വ മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കിയത്. യു.എ.ഇ. തൊഴില്‍ മേഖലയില്‍ ലിംഗസമത്വം കൊണ്ടുവരാനും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ലോകത്തിലെ ആദ്യ ജെന്‍ഡര്‍ ബാലന്‍സ് ഗൈഡ് സഹായമാകും.

2015-ലാണ് ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ ആരംഭിച്ചത്. യു.എ.ഇ.യിലുടനീളമുള്ള സ്ഥാപനങ്ങളില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ദി ജെന്‍ഡര്‍ ബാലന്‍സ് ഗൈഡ് ആക്ഷന്‍സ് ഫോര്‍ യു.എ.ഇ. ഓര്‍ഗനൈസേഷന്‍സ് മുന്നോട്ടുവയ്ക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x