Currency

ജര്‍മനിയില്‍ അടുത്ത വര്‍ഷാരംഭം കോവിഡ് വാക്‌സിന്‍ വിപണിയിലെത്തുമെന്നു ആരോഗ്യമന്ത്രി

സ്വന്തം ലേഖകന്‍Monday, October 5, 2020 2:34 pm

ബര്‍ലിന്‍: 2021 മാര്‍ച്ചിനകം ജര്‍മനിയില്‍ കോവിഡ് വാക്‌സിന്‍ ജനങ്ങളില്‍ കുത്തിവച്ചു തുടങ്ങുമെന്നുള്ള പ്രതീക്ഷയിലാണെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി യെന്‍സ് സഫാന്‍. ജര്‍മനിയിലെ മൂന്നു പ്രമുഖ കമ്പനികള്‍ കോവിഡ് വാക്‌സിന്റെ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. ഈ വര്‍ഷം തന്നെ ജര്‍മന്‍ നിര്‍മിത കോവിഡ് വാക്‌സിന് അംഗീകാരമുണ്ടാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. അമതസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയിരിക്കും ആദ്യ പരിഗണനയെന്നും മന്ത്രി പറഞ്ഞു.

ജര്‍മന്‍ നിര്‍മ്മിത കോവിഡ് വാക്‌സന്‍ മാര്‍ക്കറ്റിലെത്തിയാല്‍ ലോകമെമ്പാടും ഉടനടി വിതരണം ചെയ്യാനാണ് താല്‍പര്യമെന്നും മന്ത്രി അറിയിച്ചു. ജര്‍മനിയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്നതില്‍ കടുത്ത ആശങ്കയാണെന്ന് ജനം സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x