ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളുമായി വാണിജ്യ ചർച്ചകൾ പാടില്ലെന്ന് യുകെയ്ക്ക് ജർമ്മനിയുടെ താക്കീത്.
ബർലിൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളുമായി വാണിജ്യ ചർച്ചകൾ പാടില്ലെന്ന് യുകെയ്ക്ക് ജർമ്മനിയുടെ താക്കീത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തിടത്തോളം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗം തന്നെയാണ്. യൂണിയനില്‍ അംഗമായ ഒരു രാജ്യത്തിനും പുറത്തുള്ള രാജ്യങ്ങളുമായി സ്വന്തം നിലയ്ക്ക് വ്യാപാരത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ അവകാശമില്ലെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ സീബെര്‍ട്ട് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 50 ട്രിഗര്‍ ചെയ്താല്‍ മാത്രമേ ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ക്ക് ഔപചാരികമായി തുടക്കം കുറിക്കാന്‍ കഴിയൂ. എന്നാല്‍, അടുത്ത വര്‍ഷമേ ഇതു ട്രിഗര്‍ ചെയ്യൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.