
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി 90 ശതമാനം വിലക്കുറവുമായി മെഗാ ഡിസ്കൗണ്ട് സെയില്‍ വരുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത്തവണ നടക്കുന്ന അവസാനത്തെ സൂപ്പര്‍ സെയിലായിരിക്കും ഇത്.
ഹോം, ലൈഫ് സ്റ്റൈല്‍, ബ്യൂട്ടി – ഫാഷന്‍ രംഗങ്ങളിലെ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാവുന്ന മൂവായിരത്തിലധികം വ്യാപാര സ്ഥാപനങ്ങളില്‍ മെഗാ ഡിസ്കൗണ്ട് സെയില്‍ നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.