ബ്രിട്ടനില്‍ ഗൂഗിളിന് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. 2020ല്‍ പൂര്‍ത്തിയാകുന്ന പുതിയ മന്ദിരത്തില്‍ മൂവായിരത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
ലണ്ടൻ: ബ്രിട്ടനില്‍ ഗൂഗിളിന് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. 2020ല്‍ പൂര്‍ത്തിയാകുന്ന പുതിയ മന്ദിരത്തില്‍ മൂവായിരത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ ബിബിസിക്കു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലണ്ടന്‍ നഗരത്തിലെ കിങ്സ് ക്രോസില്‍ നിലവിലുള്ള ആസ്ഥാനത്തോടുചേര്ന്നാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. മന്ദിരത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ഒരു ബില്യന്‍ പൗണ്ടിലേറെ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നാലായിരത്തോളം പേരാണ് ബ്രിട്ടനില്‍ ഗൂഗിളില്‍ ജോലിചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.