
ദുബായ്: ദുബായിയെ ലോകത്തെ ഏറ്റവും ചുറുചുറുക്കും സന്തോഷവും സുസ്ഥിരതയുമുള്ള നഗരമാക്കാന്‍ മൂന്ന് സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഗ്രീന്‍ ദുബായ്’ പദ്ധതിയുമായി ദുബായ് ജല- വൈദ്യുതി അതോറിറ്റി (ദീവ). പരിസ്ഥിതിയെയും പ്രകൃതി സ്രോതസ്സുകളെയും സംരക്ഷിക്കുന്നതില്‍ സംഭാവനയര്‍പ്പിക്കാന്‍ സാധിക്കുന്ന വിധം സുസ്ഥിര തീരുമാനങ്ങളെടുക്കാന്‍ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ദീവയുടെ പ്രയത്നങ്ങളെ പിന്തുണക്കുന്നതാണ് പദ്ധതി.
ശംസ് ദുബായ് സംരംഭമാണ് ഗ്രീന്‍ ദുബായിയുടെ ആദ്യ ഘട്ടം. കെട്ടിടങ്ങളില്‍ ഫോട്ടോവോള്‍ട്ടെയ്ക് സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കാനും അവ ദീവയുടെ സംഭരണ ബാറ്ററിയുമായി ഘടിപ്പിക്കാനും കെട്ടിട ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭമാണിത്. ഇതുവരെ 1145 കെട്ടിടങ്ങളില്‍ ഇത്തരത്തില്‍ സംവിധാനമൊരുക്കി ഏകദേശം 50 മെഗാവാട്ട് വൈദ്യുതി ദീവയുടെ പവര്‍ ഗ്രിഡിലേക്ക് നല്‍കുന്നുണ്ട്.
വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ‘ഗ്രീന്‍ ചാര്‍ജര്‍’ സംരംഭമാണ് രണ്ടാമത്തേത്. ‘ഹൈ വാട്ടര്‍ യൂസേജ് അലര്‍ട്ട്’ ആണ് ഗ്രീന്‍ ദുബായ് പദ്ധതിയിലെ മൂന്നാമത് സംരംഭം. ജല കണക്ഷനുകളിലെ ചോര്‍ച്ച കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണിത്.
വൈദ്യുതിയും ജലവും വിവേകത്തോടെ ഉപയോഗിച്ച് ജാഗ്രതയും ഉത്തരവാദിത്വവുമുള്ള ജീവിതശൈലി സ്വീകരിക്കുന്നതിന് ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണ് ‘ഗ്രീന്‍ ദുബായി’യുടെ ഉദ്ദേശ്യമെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് ആല് തായര്‍ പഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.