അഡ്ലെയ്ഡ്: അഡ്ലെയ്ഡിലെ ഗ്രീൻ ഹൗസ് പ്രോജക്റ്റിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സർക്കാർ അനുബന്ധ വൃത്തങ്ങൾ അറിയിച്ചു. പ്രൊജക്റ്റിനായി സൗത്ത് ഓസ്ട്രേലിയയിൽ നിന്നും റീസൈക്കിൾ ചെയ്ത 20 ജിഗാലിറ്റർ വെള്ളം ഉപയോഗിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ജലവിഭവവകുപ്പ് മന്ത്രി ഇയാൻ ഹണ്ടർ അറിയിച്ചു.
ഇത്തരത്തിൽ ലഭ്യമാകുന്ന വെള്ളം ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതൽ സ്ഥലങ്ങളിൽ ഹൈടെക് കൃഷി ആരംഭിക്കുകയാണ് ലക്ഷ്യം. ഗ്രീൻ ഹൗസ് പ്രോജക്റ്റിൽ സഹകരിക്കാൻ തയ്യാറായിക്കൊണ്ട് ഇതിനോടകം നിരവധി കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. ജലസംരക്ഷണം മുൻ നിർത്തിയുള്ള കൃഷിരീതിയാണു ഗ്രീൻഹൗസ് പ്രൊജക്റ്റിന്റെ ഭാഗമായി നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.