Currency

ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയുന്നതിനുള്ള ഓൺലൈൻ സൗകര്യവുമായി ഗൾഫ് എയർ

സ്വന്തം ലേഖകൻWednesday, March 29, 2017 2:38 pm

കാലാവസ്ഥ, ആവശ്യമുള്ള വിമാനത്തിന്റെ നിലവിലെ സ്ഥിതി, എത്തിച്ചേരുന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ ഇമെയിൽ ആയോ, എസ്.എം.എസ് ആയോ അല്ലെങ്കിൽ ട്വിറ്ററിലോ അറിയാൻ കഴിയും

മനാമ : ഗൾഫ് എയർ വിമാനങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് ഫ്ലൈറ്റ് സ്റ്റാറ്റസ് ഓൺലൈൻ ആയി അറിയുന്നതിനുള്ള സംവിധാനം കൊണ്ടുവരുന്നു. വിമാനങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ആയി നൽകുന്ന പ്രമുഖ സ്ഥാപനമായ ഓ.എ.ജിയുമായി ചേർന്നാണ് ഈ സൗകര്യം കൊണ്ടുവരുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ www.gulfair.com എന്ന വെബ്സൈറ്റിൽ നിന്നും കാലാവസ്ഥ, ആവശ്യമുള്ള വിമാനത്തിന്റെ നിലവിലെ സ്ഥിതി, എത്തിച്ചേരുന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ ഇമെയിൽ ആയോ, എസ്.എം.എസ് ആയോ അല്ലെങ്കിൽ ട്വിറ്ററിലോ അറിയാൻ കഴിയും.

ഇംഗ്ലീഷ്, അറബി, ജർമൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലാണ് വിവരങ്ങൾ ലഭ്യമാകുക.ഈ വെബ്സൈറ്റിൽ വിമാനങ്ങൾ ബുക്ക് ചെയ്യുന്നതു കൂടാതെ  ഗ്രൂപ്പ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, ട്രാവൽ ഇൻഷുറൻസ്, കാർ വാടകയ്ക്ക് എടുക്കൽ എന്നീ ഓൺലൈൻ സൗകര്യങ്ങളും ഉണ്ടാകും. ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന (+973) 17373737 എന്ന വേൾഡ് വൈഡ് കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x