Currency

ഗള്‍ഫ് ഫുഡ് മേളയില്‍ വന്‍ ജനത്തിരക്ക്

സ്വന്തം ലേഖകന്‍Tuesday, February 20, 2018 11:47 am

ദുബായ്: ദുബായിലെ ഗള്‍ഫ് ഫുഡ് മേളയില്‍ ജനത്തിരക്ക് ഏറുന്നു.  120 രാജ്യങ്ങളിലെ 5000 കമ്പനികളാണ് ഇത്തവണ ഗള്‍ഫ് ഫുഡ് മേളയില്‍ പങ്കെടുക്കുന്നത്. ഗള്‍ഫില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതിയും പാനീയങ്ങള്‍ക്ക് എക്സൈസ് ടാക്സും നിലവില്‍ വന്ന ശേഷം നടക്കുന്ന ആദ്യ ഗള്‍ഫ് ഫുഡ് മേളയെന്ന നിലയില്‍ ഇത്തവണത്തേത് ഏറെ ശ്രദ്ധേയമാണ്.

ഗള്‍ഫ് വിപണിയില്‍ ഉല്‍പന്നങ്ങള്‍ക്ക് വിലയേറുന്നത് തിരിച്ചടിയാവില്ലെന്നാണ് വ്യാപാരരംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പലപ്പോഴും വിദേശത്തേക്കുള്ള കവാടം കൂടിയാണ് ഗള്‍ഫ് ഫുഡ്മേള. ഈമാസം 22 വരെ ലോകത്തെ എല്ലാ രുചിഭേദങ്ങളും ദുബായില്‍ സംഗമിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x