സൗത്ത് ഓസ്ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായി. വരും ദിവസങ്ങളിലും ഇവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അഡലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായി. വരും ദിവസങ്ങളിലും ഇവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഡ്‌ലെയ്ഡ്, വൈയല്ലാ, റെന്‍മാര്‍ക്ക്, മൗണ്ട് ഗാംബിയര്‍, ലെയ്ഗ് ക്രീക്ക്, മൂംബാ എന്നിവിടങ്ങളിൽ മഴയെ തുടർന്ന് ജനജീവിതം ദുഃസഹമാകുകയും ചെയ്തിരുന്നു.
90 കിലോമീറ്റര്‍ വേഗത്തിലുള്ള കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കംഗാരു ദ്വീപിനു സമീപമുള്ള കിംഗ്‌സ്‌കോട്ടില്‍ അരമണിക്കൂറില്‍ 25 മില്ലീമീറ്റര്‍ മഴ പെയ്തു. ഇത് അത്യപൂർവ കാലാവസ്ഥാ പ്രതിഭാസമാണെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
No matter if some one searches for his essential thing, therefore he/she wishes to be available that in detail, therefore that thing is maintained over here.
I just like the valuable info you provide in your articles.
I’ll bookmark your weblog and test again here frequently.
I am slightly certain I’ll learn many new stuff proper here!
Best of luck for the next!